വെസ്റ്റേൺ കോൾഫീൽഡിൽ 303 ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Publishe On : 5 May 2020
വെസ്റ്റേൺ കോൾഫീൽഡിൽ ഗ്രാജുവേറ്റ് അപ്രന്റീസ് ,ടെക്‌നീഷ്യൻ അപ്രന്റീസ് വിഭാഗങ്ങളിലായി 303 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം .2017 നു മുൻപ് കോഴ്സ് പാസായവർ അപേക്ഷിക്കാൻ യോഗ്യരല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് .ആകെയുള്ള ഒഴിവുകളിൽ 101 എണ്ണം ഗ്രാജുവേറ്റ് അപ്രന്റീസ് വിഭാഗത്തിലാണുള്ളത് .
മൈനിങ് എൻജിനീയറിങ്ങിൽ ബി ടെക് ബിരുദമുള്ളവർക്കാണ് ഗ്രാജുവേറ്റ് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ യോഗ്യത .ടെക്‌നീഷ്യൻ അപ്രന്റീസ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർക് മൈനിങ് എൻജിനീയറിങ്ങിൽ ഡിപ്ലോമ ഉണ്ടായിരിക്കണം .വെസ്റ്റേൺ കോൾ ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത് മെയ് 5 മുതൽ അപേക്ഷ സമർപ്പിക്കാം .മെയ് 19 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം .കൂടുതൽ വിവരങ്ങൾ അറിയാൻ വെബ്‌സൈറ്റ് ഇതോടൊപ്പം ചേർക്കുന്നു  - www.westerncoal.in