കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി ഒഴിവുകൾ

Publishe On : 5 May 2020
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ റിപ്പോർട്ട് ചെയ്ത വിവിധ തസ്തികകളിലായി 48\ഒഴിവുകൾ ഉണ്ട് .മെയ് 5 മുതൽ അപേക്ഷ സമർപ്പിക്കാം .മെയ് 25 ആണ് അപക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി .
ബിരുദം ,ബിരുദാനന്തര ബിരുദം ,ഡിപ്ലോമ എന്നിവ ഏതെങ്കിലും ഉള്ള അപേക്ഷകർക്കാണ് അവസരം .സയന്റിസ്റ്റ് ,ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ,ജൂനിയർ ടെക്‌നീഷ്യൻ ,സീനിയർ ടെക്‌നീഷ്യൻ ,ഡാറ്റ എൻട്രി ഓപ്പറേറ്റർ ,ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ് ,എൽ ഡി ക്ലർക്ക് ,അറ്റൻഡന്റ് തുടങ്ങിയ പോസ്റ്റുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് 


ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത് .ഓൺലൈൻ ആയി നൽകുന്ന അപേക്ഷയിൽ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ പതിപ്പിച്ചു ഓൺലൈനായി ഇമെയിൽ ചെയ്യുകയും വേണം .അപേക്ഷാ സമയത്തു സർട്ടിഫിക്കറ്റുകൾ ഒന്നും തന്നെ പകർപ്പായി സമർപ്പിക്കേണ്ടതില്ല .എഴുത്തു പരീക്ഷക്ക് ഹാജരാവുമ്പോൾ തിരിച്ചറിയൽ രേഖയുടെ അസ്സൽ കൊണ്ടുവരേണ്ടതാണ് .കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക .ചുവടെ ചേർക്കുന്നു  - www.cpcb.nic.in