നേഷണൽ ഫെർട്ടിലൈസേഴ്‌സിൽ ഒഴിവുകൾ

Publishe On : 5 May 2020
നേഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി 52 ഒഴിവുകൾ ഉണ്ട് .അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി മെയ് 27 ആണ് .പ്രൊഡക്ഷൻ ,മെക്കാനിക്കൽ ,ഇലക്ട്രിക്കൽ ,ഇൻസ്ട്രുമെന്റേഷൻ ,കെമിക്കൽ ലബോറട്ടറി ,സിവിൽ ഫയർ ആൻഡ് സേഫ്റ്റി തുടങ്ങിയ സെക്ഷനുകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് .യോഗ്യത ,പ്രായപരിധി ,ശമ്പളം എന്നിവ സംബന്ധിച്ച വിവരങ്ങൾ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ് .വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ചു തപാൽ മാർഗമാണ് അപേക്ഷിക്കേണ്ടത് .അപേക്ഷകൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ജനറൽ മാനേജരുടെ മേൽവിലാസത്തിലാണ് അയക്കേണ്ടത് .അപേക്ഷ അയക്കുന്ന കവറിനു പുറത്തു അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി എഴുതേണ്ടതാണ് .അഭിമുഖത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നിയമനം .അപേക്ഷകരുടെ എണ്ണം കൂടുതൽ ആണെങ്കിൽ ഓൺലൈൻ പരീക്ഷ ഉണ്ടായിരിക്കും .അപേക്ഷിക്കാനുള്ള അവസാന ദിവസം മെയ് 27 ആണ് . എന്നാൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ,ലഡാക്ക് ,ഹിമാചൽ പ്രദേശ് ,ലക്ഷദ്വീപ് ,ആൻഡമാൻ നിക്കോബാർ എന്നിവടങ്ങളിലെ അപേക്ഷകർക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 3 ആണ് . കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക   - www.nationalfertilizers.com