തെലങ്കാനയിലെ എയിംസിൽ 138 അധ്യാപക ഒഴിവുകൾ

Publishe On : 10 May 2020
പോണ്ടിച്ചേരിയിലെ ജിപ്മെറിന്റെ മാർഗനിർദേശത്തിൽ പ്രവർത്തിക്കുന്ന തെലങ്കാനയിലെ ബീബിനഗറിലെ എയിംസ് ൽ 138 അധ്യാപകരുടെ ഒഴിവ് ഉണ്ട് .സ്ഥിരം നിയമനമാണ് . അപേക്ഷിക്കാനുള്ള തീയതി ജൂൺ 12  ആണ് .പ്രൊഫസർ ,അഡീഷണൽ പ്രൊഫസർ ,അസ്സോസിയേറ്റ് പ്രൊഫസർ ,അസിസ്റ്റന്റ് പ്രൊഫസർ ,എന്നീ തസ്തികകളിലേക്കാണ് നിയമനം .ഓൺലൈനിലാണ് അപേക്ഷ സമർപ്പിക്കേണ്ടത് .SC / ST വിഭാഗക്കാർക്ക് 1200 രൂപയും മറ്റു വിഭാഗക്കാർക്ക് 1500 രൂപയുമാണ് അപേക്ഷാ ഫീസ് .ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചതിനുശേഷം ഇതിന്റെ പകർപ്പ് ആവശ്യമായ രേഖകൾ സഹിതം തപാലിലും അയക്കണം .തപാലിൽ അയക്കുന്ന രേഖകൾ [email protected] എന്ന ഇമെയിൽ ലേക്കും അയക്കണം . നിലവിൽ ഒഴിവുള്ള തസ്തികകളും എണ്ണവും ചുവടെ ചേർക്കുന്നു 
പ്രൊഫസർ - 20 
അഡീഷണൽ പ്രൊഫസർ - 22 
അസ്സോസിയേറ്റ് പ്രൊഫസർ - 33   
അസിസ്റ്റന്റ് പ്രൊഫസർ - 63 


ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂൺ 12 
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ജൂൺ 24 
 


കൂടുതൽ വിവരങ്ങൾക്കായി വെബ്‌സൈറ്റ് സന്ദർശിക്കുക .വെബ്‌സൈറ്റ് ചുവടെ  ചേർക്കുന്നു - jipmer.edu.in

  


Click Here to jon our Kerala psc GK Whatsapp group - https://chat.whatsapp.com/KnesHbV1Owm16C9dK8QdJO