വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന ഉദ്ധരണികൾ

Publishe On : 15 April 2020
1.വിദ്യാസമ്പന്നൻ ആകുംവരെ ഒരാൾ മനുഷ്യനല്ല  - ഹാച് മേൻ 
2.വിദ്യാഭ്യാസം ഒരു ആയുധമാണ് ,ആർക്കെതിരെ പ്രയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ശക്തി  - സ്റ്റാലിൻ 
3.വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കൾ ആണ്  - വീരേശലിംഗം 
4.ആരോടും ഒരിക്കലും പ്രകോപനം ഉണ്ടാകാത്തവിധം സംസാരിക്കലാണ് വിദ്യാഭ്യാസത്തിന്റെ ഒന്നാമത്തെ നിയമം  - വോൾട്ടയർ 
5.വിദ്യാഭ്യാസം ഒരു നാണയമാണ് അതിന്റെ ഒരു വശം പ്രവൃത്തിയെയും മറുവശം ജ്ഞാനത്തെയും കാണിക്കുന്നു  - രവീന്ദ്രനാഥ് ടാഗോർ 
6.പ്രബോധനം സ്‌കൂളിൽ തീരുന്നു ,വിദ്യാഭ്യാസം  മരണത്തോടെയാണ് അവസാനിക്കുക  - റോബെർസ്റ്റൻ
7.വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പു നിറഞ്ഞവയും പഴങ്ങൾ മധുരമുള്ളവയും ആയിരിക്കും  - അരിസ്റ്റോട്ടിൽ 
8.ഏത് വിദ്യാഭ്യാസത്തിനും ഒരു ലക്ഷ്യം ഉണ്ടാവണം കാരണം വിദ്യാഭ്യാസം  ഒരിക്കലും ലക്ഷ്യമല്ല മാർഗമാണ്  - സിബിൽ മാർഷൽ 
9.ശിശുവിനെ മാന്യനാക്കാനല്ല ,മനുഷ്യനാക്കാനാണ് വിദ്യാഭ്യാസം നൽകേണ്ടത്  - സ്‌പെൻസർ 
10.ഏത് ശിശുവിന്റെ ശരീരത്തിലും മനസിലും ആത്മാവിലുമുള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം  - ഗാന്ധിജി 
11.വിദ്യാർത്ഥിയെ മനസിലാക്കുന്നതിലാണ് വിദ്യാഭ്യാസത്തിന്റെ രഹസ്യം  - എമേഴ്സൺ 

12.വിദ്യാഭ്യാസത്തിന്റെ കാതൽ ചിന്തയത്രേ  - ഗാന്ധിജി