Dandi March - 1930

Publishe On : 17 March 2020
ഉപ്പു സത്യാഗ്രഹം - പ്രധാന അറിവുകൾ - അനുബന്ധ വിവരങ്ങൾ 
1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേക്കായിരുന്നു ഉപ്പു സത്യാഗ്രഹ യാത്ര ആരംഭിച്ചത് .
ഉപ്പു സത്യാഗ്രഹ യാത്രയിൽ ഗാന്ധിജിയുടെ കൂടെ 72 അനുയായികൾ പങ്കെടുത്തിരുന്നു 
ഇതിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികൾ ഇവരൊക്കെ ആയിരുന്നു - ഇ കൃഷ്ണൻ നായർ 
ടൈറ്റസ് ,രാഘവ പൊതുവാൾ ,ശങ്കർജി ,തപൻ നായർ 
1930 ഏപ്രിൽ 6 നാണു ഗാന്ധിജിയും സംഘവും ദണ്ഡിയിൽ എത്തിയത് 
ഗാന്ധിജിയുടെ അറസ്റ്റിനുശേഷം സത്യാഗ്രഹത്തിന്റെ നേതൃത്വം ഏറ്റെടുത്തത് അബ്ബാസ് തിയാബ്ജി ആയിരുന്നു 
ഉപ്പു സത്യാഗ്രഹത്തെ ' കിന്റർഗാർട്ടൻ സ്റ്റേജ് ' എന്ന് വിശേഷിപ്പിച്ചത് ഇർവിൻ പ്രഭു ആയിരുന്നു 


' എൽബയിൽ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം ' എന്ന് ദണ്ഡിയാത്രയെ വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു  
തമിഴ് നാട്ടിലെ  വേദാരണ്യത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് സി രാജഗോപാലാചാരി ആയിരുന്നു 
പയ്യന്നുർ ബേപ്പൂർ എന്നിവ ആയിരുന്നു കേരളത്തിലെ ഉപ്പു സത്യാഗ്രഹ കേന്ദ്രങ്ങൾ 
ഉപ്പു സത്യാഗ്രഹത്തെ ' ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര ' എന്ന് വിശേഷിപ്പിച്ചത് മോത്തിലാൽ നെഹ്‌റു ആയിരുന്നു 

ഉപ്പു സത്യാഗ്രഹം അവസാനിക്കുന്നതിനു കാരണമായ സന്ധി ,1930 മാർച്ച്  5 ലെ  ഗാന്ധി - ഇർവിൻ സന്ധി