ഏത് സംസ്ഥാന സര്‍ക്കാരാണ് പെണ്‍കുട്ടികളുടെ വിവാഹത്തിന് 10 ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കുന്ന പദ്ധതി

Publishe On : 11 February 2020അസം

വിവാഹം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അസം സര്‍ക്കാരിന്റെ ഈ സമ്മാന പദ്ധതി. 2020 ജനുവരി 1-ന് പദ്ധതി നിലവില്‍ വന്നു. വധു പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം, കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം രൂപയില്‍ താഴെയായിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുന്നത്.