2020 - അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം
Publishe On : 11 February 2020
ഈ വർഷത്തെ അന്താരാഷ്ട്ര സസ്യാരോഗ്യ വർഷമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു .ഭൂമിയിൽ ജീവൻ നിലനിൽക്കുന്നതിൽ വളരെ പ്രധാന പങ്കു വഹിക്കുന്ന ജീവിവർഗ്ഗമാണ് സസ്യങ്ങൾ .എന്നാൽ മനുഷ്യർ സസ്യങ്ങളുടെ വിലപ്പെട്ട സഹായങ്ങൾ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നു .മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ട 80 ശതമാനത്തിലധികം ആഹാരവും ലഭിക്കുന്നത് സസ്യങ്ങളിലൂടെയാണ് .കൂടാതെ സസ്യങ്ങൾ എല്ലാ രാജ്യങ്ങളുടെയും വരുമാന മാർഗം കൂടിയാണ് . എന്തുകൊണ്ട് ഐക്യരാഷ്ട്രസഭ സസ്യാരോഗ്യം എന്ന വിഷയം തിരഞ്ഞെടുത്തു എന്നതിന് വളരെ കൂടുതൽ പ്രസക്തിയുണ്ട് .ലോകജനതയുടെ വിശപ്പ് ഇല്ലാതാക്കാൻ പ്രധാന പങ്കു വഹിക്കുന്ന സസ്യവർഗത്തിനു നേരിടുന്ന ഏത് കോട്ടവും മനുഷ്യവർഗത്തിനു ഒരു ദുരന്തമാവും സമ്മാനിക്കുക .
കളസസ്യങ്ങളുടെ വ്യാപനം തടയുക , അതിർത്തികൾ കടന്നു സസ്യരോഗങ്ങൾ പടരുന്നത് തടയുക എന്നിവയാണ് പ്രധാനമായും ഐക്യരാഷ്ട്ര സഭ ലക്‌ഷ്യം വെക്കുന്നത് .ഇതിനുവേണ്ടി എല്ലാ രാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കുക ,കീടബാധ തടയാനുള്ള അറിവുകൾ പങ്കുവെക്കുക ,ഈ മേഖലയിലെ കണ്ടുപിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയും ലക്ഷ്യമിടുന്നു .
image courtesy - creativemarket.com