അരുന്ധതി ഗോൾഡ് സ്‌കീം

Publishe On : 11 February 2020



സംസ്ഥാനത്തു നടക്കുന്ന വിവാഹം രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ഗ്രാം സ്വർണം നൽകുന്ന , ആസാം സർക്കാർ കൊണ്ടുവന്ന പുതിയ പദ്ധതി ആണ് അരുന്ധതി ഗോൾഡ് സ്‌കീം.ചില നിബന്ധനകൾക്ക് വിധേയമായാണ് ഈ പദ്ധതി പ്രവർത്തികമാവുകയെന്ന് വ്യക്തമാക്കപ്പെടുന്നു .വധു പത്താം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം കൂടാതെ കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെ ആയിരിക്കണം .വോട്ടിനു വേണ്ടിയല്ല പകരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യപ്പെടാൻ വേണ്ടി സർക്കാർ കൊണ്ടുവരുന്ന പദ്ധതി ആണ് ഇതെന്ന് ആസാം ധനകാര്യമന്ത്രി വ്യക്തമാക്കി .ആസാമിൽ  ഒരു വർഷം  ഏകദേശം മൂന്നു ലക്ഷം വിവാഹങ്ങൾ നടക്കുന്നുണ്ട് എന്നാൽ അതിൽ എഴുപത്തിനായിരത്തിൽ താഴെ എണ്ണം മാത്രമേ രജിസ്റ്റർ ചെയ്യപ്പെടുന്നുള്ളൂ എന്നാണ് കണക്ക്.