സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക കാര്യങ്ങളുടെ ആശയവിനിമയത്തിനായി ഒരു പുതിയ മൊബൈൽ ആപ്പ്ളിക്കേഷൻ പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുത്തു .ജിംസ് എന്നാണ് ഇത് അറിയപ്പെടുക (GIMS ) - Government Instant Messaging System എന്നതിന്റെ ചുരുക്ക രൂപമാണ് ജിംസ് . നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ആണ് ഇത് രൂപകൽപ്പന ചെയ്യുന്നത് .ഔദ്യോഗിക കാര്യങ്ങളുടെ വേഗത്തിലുള്ള കൈമാറ്റത്തിനും , രഹസ്യസ്വഭാവമുള്ള സർക്കാർ കാര്യങ്ങൾ വാട്സാപ്പ് , ഫേസ്ബുക് തുടങ്ങിയ മെസ്സേജിങ് സംവിധാനങ്ങളിലൂടെ ചോരുന്നത് പോലുള്ള സംഭവങ്ങൾ ഒഴിവാക്കാൻ പുതിയ സംവിധാനം ഉപകരിക്കും എന്ന് കരുതപ്പെടുന്നു .വാട്സാപ്പിൽ ഉള്ളതുപോലെയുള്ള എല്ലാ ഫീച്ചറുകളും ജിംസിലും ഉണ്ടാകും എന്നാണു ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന വിവരം
Image courtsey - vikatan