Press "Enter" to skip to content

കേരള പി എസ് സി എൽ ഡി ക്ലർക്ക് 2024 പരീക്ഷ – സുപ്രധാന അറിവുകൾ -പ്രാചീന രാജാക്കന്മാർ – ശിലാലിഖിതങ്ങൾ

ശിലാലിഖിതങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്
എപിഗ്രാഫി

അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾ ആദ്യമായി വ്യാഖ്യാനിച്ചത് ആരായിരുന്നു
ജെയിംസ് പ്രിൻസെപ്പ്

ഏത് ഭാഷയിലാണ് അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾ കാണപ്പെടുന്നത്
പ്രകൃത്

അശോകചക്രവർത്തിയുടെ ശിലാശാസനങ്ങൾക്ക് ഉപയോഗിച്ചിട്ടുള്ള ലിപി ഏതാണ്
ബ്രാഹ്മി ലിപി

ഏത് ശിലാലിഖിതത്തിലാണ് അശോകചക്രവർത്തിയുടെ യഥാർത്ഥ പേര് രേഖപ്പെടുത്തിയിട്ടുള്ളത്
മാസ്‌കി ,ഗുജാറാ ലിഖിതങ്ങൾ

ഏത് രാജാവിന്റെ ശിലാലിഖിതമാണ് ജൂനഗഡ് ശാസനം
രുദ്രദാമൻ ( ഉജ്ജയിനി )

സമുദ്രഗുപ്തനെക്കുറിച്ചുള്ള അലഹബാദ് പ്രശസ്‌തി ശാസനം തയ്യാറാക്കിയത് ആരായിരുന്നു
ഹരിസേനൻ

അശോകചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതിനെക്കുറിച്ചു വിവരിക്കുന്ന ശിലാശാസനം ഏതാണ്
ഭാബ്ര ശിലാലിഖിതം

മെഹ്‌റോളി ശിലാശാസനം ആരെക്കുറിച്ചാണ് വിവരിക്കുന്നത്
ചന്ദ്രഗുപ്തൻ രണ്ടാമൻ

കർണാടകയിലെ ഐഹോൾ ശാസനം ഏത് ചാലൂക്യ രാജാവിനെകുറിച്ചാണ് വിവരിക്കുന്നത്
പുലികേശി രണ്ടാമൻ

ഐഹോൾ ശാസനം തയ്യാറാക്കിയത് ആരായിരുന്നു
രവികീർത്തി

കാളിദാസനെക്കുറിച്ചു പരാമർശമുള്ളത് ഏത് ശിലാശാസനത്തിലാണ്
ഹനുമകൊണ്ട ശിലാലിഖിതം

Open chat
Send Hi to join our psc gk group