1.എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ് ഏതാണ്
ഒ ഗ്രൂപ്
2.ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസമാണ്
ജൂൺ 5
3.വിറ്റാമിൻ ബി യുടെ അഭാവം കാരണമുണ്ടാകുന്ന രോഗമേതാണ്
ബെറി ബെറി
4.ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച ആദ്യ മലയാളകവി ആരാണ്
ജി ശങ്കരക്കുറുപ്പ്
5.’ എന്റെ കഥ ‘ എന്ന കൃതി ആരുടെ ആത്മകഥയാണ്
മാധവിക്കുട്ടി
6.കേരളസിംഹം എന്നറിയപ്പെടുന്നത് ആരെയാണ്
പഴശ്ശിരാജ
7.വിലാസിനി എന്ന പേരിലറിയപ്പെട്ടിരുന്ന എഴുത്തുകാരൻ ആരാണ്
എം കെ മേനോൻ
8.കേരളത്തിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ നഗരം ഏതാണ്
കോട്ടയം
9.കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു
ബി .രാമകൃഷ്ണറാവു
10.കേരളത്തിലെ ആദ്യത്തെ കോളേജ് ഏതാണ്
സി എം എസ് കോളേജ് കോട്ടയം