വൻകര വിസ്ഥാപന സിദ്ധാന്തവും ഫലകചലന സിദ്ധാന്തവും

Publishe On : 11 February 2020

വൻകര വിസ്ഥാപന സിദ്ധാന്തം


ഭൂമിയുടെ ഉപരിതലത്തിൽ വൻകരയുടെ സ്ഥാനം ആപേക്ഷികമായി മാറിക്കിക്കൊണ്ടിരിക്കുന്നു എന്നാണു വൻകര വിസ്ഥാപന സിദ്ധാന്തം വ്യക്തമാക്കുന്നത് .1858 ൽ  അന്റോണിയ സ്നിഡർ പെല്ലിഗ്രിനി എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം ആദ്യമായി മുന്നോട്ട് വെച്ചത് പിന്നീട് 1910 ൽ ജർമൻ ശാസ്ത്രജ്ഞനായ ആൽഫ്രെഡ് വെഗ്നർ ഈ സിദ്ധാന്തത്തെ പുനരാവിഷ്കരിച്ചു .സിലിക്കൺ ,മഗ്നീഷ്യം  എന്നീ മൂലകങ്ങൾ അടങ്ങിയ സിമ മണ്ഡലം എന്ന സാന്ദ്രത കൂടിയ കടൽത്തറയിലൂടെ  സിലിക്കൺ ,അലുമിനിയം എന്നീ മൂലകങ്ങൾ അടങ്ങിയ സാന്ദ്രത കുറഞ്ഞ വൻകര ഉൾക്കൊള്ളുന്ന സിയാൽ മണ്ഡലം നീങ്ങിക്കൊണ്ടിരിക്കുന്ന എന്നാണു ഈ സിദ്ധാന്തം പറയുന്നത് .ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ഒരു കാലത്തു  എല്ലാ കരകളെയും ഉൾക്കൊള്ളുന്ന പാൻജിയ എന്ന ഭാഗമായിരുന്നു എന്നും മുഴുവൻ കടലും പന്തലാസ എന്ന കടൽ ഭാഗമായിരുന്നു എന്നും വ്യക്തമാക്കുന്നു .

                                     ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്കു പാൻജിയ എന്ന കരഭൂമി രണ്ടു വൻകരകളായി മാറി വടക്കു ഭാഗം ലൗറേഷ്യ എന്നും തെക്കു ഭാഗം ഗോണ്ട്വാന ലാൻഡ് എന്നും അറിയപ്പെട്ടു .ലൗറേഷ്യ പിളർന്നു വടക്കേ അമേരിക്ക ,യൂറോപ്പ് ,ഏഷ്യയുടെ പ്രധാന ഭാഗം എന്നിവ രൂപം കൊണ്ടു .ഗോണ്ട്വാന ലാൻഡ് പൊട്ടി പിളർന്ന്  തെക്കേ അമേരിക്ക ,ആഫ്രിക്ക ,ആസ്‌ട്രേലിയ ,അന്റാർട്ടിക്ക ,ഇന്ത്യൻ ഉപദ്വീപ്  എന്നിവ രൂപം കൊണ്ടു .


ഫലകചലന സിദ്ധാന്തം 

******************************

അമേരിക്കൻ ശാസ്ത്രജ്ഞനായ ജോൺ ജാക്ക് എർട്ടൽ ഒലിവർ ആണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് .ഈ സിദ്ധാന്തമനുസരിച്ചു കരപ്രദേശമെല്ലാം അനേക ഫലകങ്ങളായി സ്ഥിതി ചെയ്യുന്നു .ലിതോസ്പിയർ എന്നറിയപ്പെടുന്ന ഇവ  വൻകരകളെയോ സമുദ്രങ്ങളെയോ ഉൾക്കൊള്ളുന്നു .ഈ ലിതോസ്പിയർ അർദ്ധദ്രവാവസ്ഥയിലുള്ള ഫലകങ്ങളായ അസ്തനോസ്പിയറിനുമേൽ ഒഴുകി നടക്കുന്നു .ആകെ 6  വലിയ ഫലകങ്ങൾ ഉള്ളതായി  തെളിയിക്കപ്പെട്ടിട്ടുണ്ട് .
1.അമേരിക്കൻ ഫലകം 
2.പസഫിക് ഫലകം 
3.ആഫ്രിക്കൻ ഫലകം 
4.യൂറോപ്യൻ ഫലകം 
5.ഇന്ത്യൻ / ഇൻഡോ ആസ്ട്രേലിയൻ ഫലകം 

6.അന്റാർട്ടിക്കൻ ഫലകം  

Image courtsey - Wikipedia