മൗലിക അവകാശങ്ങൾ
Publishe On : 11 February 2020
ഭരണഘടനയുടെ മൂന്നാം ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് .സ്വത്ത് സാമൂഹിക പദവി ,ജാതി ,മതവിശ്വാസം തുടങ്ങിയ കാര്യങ്ങളുടെ പരിഗണന കൂടാതെ അവകാശങ്ങളുടെ അനുഭവം എല്ലാ ജനങ്ങൾക്കും പൂർണമായി ഉറപ്പു വരുത്തുന്നതാണ് ഇന്ത്യൻ ഭരണഘടന .ഭരണഘടനയുടെ 12 മുതൽ 35 വരെയുള്ള അധ്യായങ്ങളിൽ മൗലിക അവകാശങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു .
വകുപ്പ് 12 രാഷ്ട്രം എന്ന പദത്തെ നിർവചിക്കുന്നു .രാഷ്ട്രത്തിലെ എല്ലാ അധികൃതമായ സ്ഥാപനങ്ങളിലെയും അവകാശങ്ങൾ ഈ വകുപ്പ് ഉറപ്പു വരുത്തുന്നു
വകുപ്പ് 13 പറയുന്നത് നിലവിലുള്ള അവകാശങ്ങൾ നീക്കം ചെയ്യാനോ ചുരുക്കാനോ ഉള്ള നിയമങ്ങൾ രാഷ്ട്രം ഉണ്ടാക്കാൻ പാടില്ല എന്നും പുതിയവ ഉണ്ടാകുമ്പോൾ കോടതിയുടെ ഒരു പുനഃപരിശോധന ഉണ്ടാവണം എന്നുമാണ്
ആവശ്യമായ സാഹചര്യങ്ങളിൽ അനുയോജ്യമായ തരത്തിൽ മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാനുള്ള അധികാരം നൽകുന്ന വകുപ്പ് ആണ് 33 മത് വകുപ്പ്
രാജ്യത്തു ഏതെങ്കിലും പ്രദേശത്തു പട്ടാള നിയമം ഉള്ളപ്പോൾ മൗലിക അവകാശങ്ങളുടെ നിയന്ത്രണം ഉണ്ടാവും അതിനെകുറിച്ചാണ് വകുപ്പ് 34 പറയുന്നത്
മൗലിക അവകാശങ്ങളിലുള്ള ചില വ്യവസ്ഥകളിൽ നിയമനിർമാണം നടത്താൻ പാർലമെന്റിനെ ചുമതലപ്പെടുത്തുന്നത് 35 മത് വകുപ്പ് ആണ്