കൊറോണ വൈറസ്

Publishe On : 11 February 2020
എന്താണ് കൊറോണ വൈറസ് .എങ്ങനെ ഈ വൈറസ് മനുഷ്യർക്ക് ഇത്ര പേടിസ്വപ്നമായി മാറുന്നു 
മനുഷ്യവർഗത്തെ ഇന്നുവരെ ഭീതിയിൽ നിർത്തിയ പല രോഗങ്ങളും എടുത്തുനോക്കിയാൽ അതിൽ മിക്കതും വൈറസ് കാരണമായുണ്ടാകുന്ന രോഗങ്ങൾ ആയിരിക്കും.എയ്ഡ്സ് ,പക്ഷിപ്പനി,ചിക്കൻ പോക്സ് ,പന്നിപ്പനി ,സാർസ് ,നിപ്പ എന്നിവ ചിലതു മാത്രം .ഇപ്പോൾ ആ ലിസ്റ്റിൽ ഇതാ ഒന്നുകൂടെ , കൊറോണ .ഇത്തരം രോഗങ്ങളുടെയെല്ലാം പിന്നിൽ ഹേതുവായ  ഇത്തിരിക്കുഞ്ഞൻ ജീവി .വൈറസ് .സ്വന്തമായി നിലനിൽക്കാൻ അത്രയ്ക്ക് കെൽപ്പില്ലാത്ത വർഗം .എന്നാൽ മറ്റു ജീവികളിലോ സസ്യങ്ങളിലോ കയറി പ്രവർത്തിക്കാൻ തുടങ്ങിയാൽ പിടിച്ചുകെട്ടാൻ പോലും പറ്റാത്ത രീതിയിൽ വ്യാപിക്കുന്ന വൈറസുകൾ ചിലപ്പോൾ മനുഷ്യകുലത്തിന്റെ തന്നെ നിർമാർജനം എന്ന അവസ്ഥ വരെ എത്തിച്ചേക്കാം .           വൈറസുകൾ പ്രധാനമായും രണ്ടു തരമുണ്ട് ,ഡി എൻ എ വൈറസ് ,ആർ എൻ എ വൈറസ് എന്നിവ .  ഡി എൻ എ വൈറസിന്റെ കോശഘടന പൊതുവെ സ്ഥിരമാണ് എന്നാൽ ആർ എൻ എ വൈറസ് അങ്ങനെയല്ല അത് എത്തിച്ചേരുന്ന ജീവിയുടെ കോശഘടനയുടെ രൂപമനുസരിച്ചു വൈറസും പരിവർത്തനപ്പെടും .Image courtsey - Wikipedia