പണപ്പെരുപ്പം

Publishe On : 11 February 2020
എന്താണ് പണപ്പെരുപ്പം .ലളിതമായി പറഞ്ഞാൽ സാധനങ്ങളുടെയും സേവനങ്ങളുടെയും പെട്ടെന്നുള്ള വില വർധനവാണ് പണപ്പെരുപ്പം .പ്രധാനമായും നാലു കാരണങ്ങളാലാണ് പണപ്പെരുപ്പം ഉണ്ടാവുന്നത് എന്ന് സാമ്പത്തിക ശാസ്ത്രം പറയുന്നത് .ആവശ്യഭക്ഷ്യ സാധനങ്ങൾക്കു വില കൂടുമ്പോൾ ചിലപ്പോൾ പണപ്പെരുപ്പത്തിനു കാരണമാവും അത്തരം പണപ്പെരുപ്പം ചോദന പ്രേരിതം എന്നറിയപ്പെടും .പെട്രോളിയം ഉത്പന്നങ്ങൾ പോലുള്ളവയുടെ വിലവർദ്ധനവ്  നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും അത്തരം പണപ്പെരുപ്പത്തെ ചെലവ് പ്രേരിതം എന്ന തരത്തിൽ പെടുത്താം .ഇതുകൂടാതെ വേതന പ്രേരിതമായും കുത്തക മത്സര വിപണി പ്രേരിതമായും പണപ്പെരുപ്പം ഉണ്ടാവും