1.തെക്കേ അമേരിക്കയിലെ പുൽമേടുകൾ ഏത് പേരിലറിയപ്പെടുന്നു
പാംപസ്
2.ഭൂമിയിലെ ഏറ്റവും വലിയ ദ്വീപസമൂഹം ഏതാണ്
ഇൻഡോനേഷ്യ
3.കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണ് ഏതാണ്
ലാറ്ററൈറ്റ് മണ്ണ്
4.ഇന്ത്യയിൽ രണ്ടു തവണ ആക്റ്റിങ് പ്രധാനമന്ത്രിയായ വ്യക്തി ആരായിരുന്നു
ഗുൽസാരിലാൽ നന്ദ
5.ബംഗാൾ വിഭജനം നടപ്പാക്കിയ ഭരണാധികാരി ആരായിരുന്നു
കഴ്‌സൺ പ്രഭു
6.തിരുവിതാംകൂറിൽ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് ഏത് വർഷമായിരുന്നു
1910
7.സൂര്യപ്രകാശത്തിൽ ഏഴു ഘടകവർണങ്ങൾ ഉണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരായിരുന്നു
ഐസക് ന്യുട്ടൺ
8.അമരകോശ എന്ന സംസ്‌കൃത ഗ്രന്ഥം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
വ്യാകരണം
9.ലോകത്തിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ആരായിരുന്നു
ഡോ .ക്രിസ്റ്റിയൻ ബെർണാഡ്
10.ദേശബന്ധു എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ആരെ
സി ആർ ദാസ്
11.ഇന്ത്യയിൽ സതി സമ്പ്രദായം നിർത്തലാക്കിയത് ആരായിരുന്നു
വില്യം ബെൻറ്റിക്
12.വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കാണപ്പെടുന്ന പുൽമേടുകൾ ഏത് പേരിലറിയപ്പെടുന്നു
പ്രയറി
13.ബംഗാൾ വിഭജനം റദ്ദാക്കിയത് ആരുടെ ഭരണകാലത്തായിരുന്നു
ഹാർഡിഞ്ച് പ്രഭു
14.ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു
കഴ്‌സൺ പ്രഭു
15.എന്റെ നാടുകടത്തൽ എന്ന പുസ്തകം എഴുതിയത് ആരായിരുന്നു
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള