1.ടിക്ക രോഗം ഏത് സസ്യവിളയുമായി ബന്ധപ്പെട്ടിരിക്കുന്നു
നിലക്കടല
2.അഗ്രസ്റ്റോളജി ഏതിനെക്കുറിച്ചുള്ള പഠനമാണ്
പുൽചെടികൾ
3.രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന എൻസൈം ഏതാണ്
ത്രോംബോകൈനേസ്
4.ജീവി വർഗത്തെ ആദ്യമായി രണ്ടു തരമായി തരം തിരിച്ചത് ആരായിരുന്നു
കാൾ ലിനേയസ്
5.സസ്യങ്ങൾക്ക് ജീവനുണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
ജഗദീഷ് ചന്ദ്ര ബോസ്
6.ന്യൂക്ളിക് ആസിഡുകളുടെ നിർമാണത്തിന് ആവശ്യമായ വിറ്റാമിൻ ഏതാണ്
ഫോളിക് ആസിഡ്
7.ജനറ്റിക് എഞ്ചിനീറിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്
പോൾ ബെർഗ്
8.ജീർണിച്ച വസ്തുക്കളിൽ നിന്നും പോഷണം നേടുന്ന ജീവികളെ ഏത് പേരിലറിയപ്പെടുന്നു
സാപ്രൊഫൈറ്റ്സ്
9.ഇൻസുലിന്റെ നിർമാണത്തിൽ ആവശ്യമായ ലോഹധാതു ഏതാണ്
സിങ്ക്
10.ഹൈപ്പോ തൈറോയിഡിസം കാരണം മുതിർന്ന ആളുകളിൽ ഉണ്ടാകുന്ന രോഗം ഏതാണ്
മിക്സിഡിമ
11.പ്രകാശത്തിന്റെഭാഗത്തേക്ക് സസ്യകാണ്ഡം വളരുന്നതിനെ എന്ത് വിളിക്കുന്നു
ഫോട്ടോട്രോപിസം
12.വളനിർമാണത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന വാതകം ഏതാണ്
ഹൈഡ്രജൻ
13.എല്ലുകളുടെയും പല്ലുകളുടെയും രൂപീകരണത്തിന് ആവശ്യമായ വിറ്റാമിൻ ഏതാണ്
വിറ്റാമിൻ ഡി
14.പത്രക്കടലാസിൽ ഭക്ഷണ പദാർത്ഥങ്ങൾ പൊതിഞ്ഞെടുത്താൽ ഭക്ഷണത്തിൽ കലരാനിടയുള്ള ലോഹം ഏതാണ്
ലെഡ്
15.സിറോസിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്
കരൾ