Press "Enter" to skip to content

KERALA PSC LD CLERK MAIN EXAM 2021 – GENERAL SCIENCE QUESTIONS

1.ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ഏത് പേരിലറിയപ്പെടുന്നു
കൊഹിഷൻ ബലം

2.വ്യത്യസ്തയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം ഏത് പേരിലറിയപ്പെടുന്നു
അഡ്ഹിഷൻ ബലം

3.ജഡത്വ നിയമം കണ്ടുപിടിച്ചത് ആരായിരുന്നു
ഗലീലിയോ

4.ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം ഏതാണ്
ഹൈഗ്രോമീറ്റർ

5.മനുഷ്യന്റെ ശ്രവണപരിധിയിൽ താഴ്ന്ന ശബ്ദത്തെ ഏത് പേരിലറിയപ്പെടുന്നു
ഇൻഫ്രാസോണിക് ശബ്ദം

6.പ്രകാശത്തിന്റെ വൈദ്യുത കാന്തിക സ്വഭാവം സ്ഥിരീകരിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
ഹെൻറിച് ഹേർട്സ്

7.തരംഗദൈർഘ്യം ഏറ്റവും കുറഞ്ഞ പ്രകാശവർണം ഏതാണ്
വയലറ്റ്

8.വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന വികിരണം ഏത്
ഇൻഫ്രാറെഡ് കിരണം

9.പ്രകൃതിയിൽ നിന്നും ലഭിക്കുന്ന കാന്തത്തെ ഏത് പേരിലറിയപ്പെടുന്നു
ലോഡ്സ്റ്റോൺ

10.റേഡിയോ ആക്റ്റിവിറ്റി നിർണയിക്കുന്ന ഉപകരണം ഏതാണ്
ഗീഗർ കൗണ്ടർ

11.തമോഗർത്ത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്
സ്റ്റീഫൻ ഹോക്കിങ്

12.അന്തരീക്ഷമർദ്ദം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ ആരായിരുന്നു
ടോറിസെല്ലി

13.രാമൻ ഇഫക്റ്റ് കണ്ടുപിടുത്തത്തിന് 1930 ൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരായിരുന്നു
സി വി രാമൻ

14.പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്
ചെമ്പ്

15.വെള്ളി നാണയങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരം ഏതാണ്
സ്റ്റെർലിങ് സിൽവർ

Open chat