1.പ്രൊഡ്യൂസർ ഗ്യാസ് എന്നത് ഏതൊക്കെ വാതകങ്ങളുടെ മിശ്രിതമാണ്
CO ,N2
2.വൈനുകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
ഈനോളജി
3.എന്ത് അളക്കാൻ ആണ് ഡയോപ്റ്റർ എന്ന യുണിറ്റ് ഉപയോഗിക്കുന്നത്
ലെൻസിന്റെ പവർ
4.പ്ലാസ്റ്റിക്കിന്റെ ലായകം ഏതാണ്
ക്ളോറോഫോം
5.ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന മൂലകം ഏതാണ്
പ്ളാറ്റിനം
6.ജലാശയങ്ങളുടെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ്
ഫത്തോമീറ്റർ
7.’ എലമെൻറ്സ് ‘ എന്ന പുസ്തകം എഴുതിയത് ആരാണ്
യൂക്ലിഡ്
8.നെഗറ്റിവ് വിദ്യാഭ്യാസരീതി അവതരിപ്പിച്ചത് ആരായിരുന്നു
റൂസ്സോ
9.കൗമുദി എന്നത് ഏത് കാർഷികവിള ഇനമാണ്
പടവലം
10.തിരുവനന്തപുരത്തു വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചത് ആരായിരുന്നു
സ്വാതി തിരുനാൾ
11.ഭൂകമ്പങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ജപ്പാൻ
12.പല്ലിനെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
ഒഡന്റോളജി
13.റബ്ബറിന്റെ ലായകം ഏതാണ്
ബെൻസീൻ
14.പ്രകാശത്തിന്റെ സമാന വേഗതയിൽ സഞ്ചരിക്കുന്ന വികിരണം ഏതാണ്
ഗാമ വികിരണം
15.ആവർത്തനപ്പട്ടികയിലെ 100 മത് മൂലകം ഏതാണ്
ഫെർമിയം