1.ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആരെ
റോബർട്ട് ക്ളൈവ്
2.ഇന്ത്യയിലെ ആദ്യ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരായിരുന്നു
വാറൻ ഹേസ്റ്റിങ്സ്
3.ബംഗാളിൽ പെർമനന്റ് സെറ്റിൽമെന്റ് നികുതി സമ്പ്രദായം ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആരായിരുന്നു
കോൺവാലിസ് പ്രഭു
4.നാട്ടുരാജ്യങ്ങളുമായി സൈനിക സഹായവ്യവസ്ഥ നിലവിൽ വരുത്തിയ ഗവർണർ ജനറൽ ആരായിരുന്നു
വെല്ലസ്ലി പ്രഭു
5.ദത്തവകാശ നിരോധനനിയമം നടപ്പാക്കിയ ഗവർണർ ജനറൽ ആരായിരുന്നു
ഡൽഹൌസി പ്രഭു
6.ഇന്ത്യയിൽ സതി സമ്പ്രദായം നിരോധിച്ച ഗവർണർ ജനറൽ ആരായിരുന്നു
ബെന്റിക്ക് പ്രഭു
7.ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ആരായിരുന്നു
കാനിങ് പ്രഭു
8.നാട്ടുഭാഷ പത്രനിയമം നടപ്പാക്കിയ വൈസ്രോയി ആരായിരുന്നു
ലിറ്റൻ പ്രഭു
9.1905 ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു
കഴ്സൺ പ്രഭു
10.1911 ൽ ബംഗാൾ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി ആരായിരുന്നു
ഹാർഡിഞ്ച് പ്രഭു