1.പസഫിക് സമുദ്രത്തിനു ആ പേരുനൽകിയത് ആരായിരുന്നു
മഗല്ലൻ
2.ബർമുഡ ട്രയാങ്കിൾ സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ്
അറ്റ്ലാന്റിക് സമുദ്രം
3.സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം ഏതാണ്
സോഡിയം ക്ളോറൈഡ്
4.അന്താരാഷ്ട്രദിനാങ്ക രേഖയുടെ ഇരു വശങ്ങളും തമ്മിൽ എത്ര ദിവസത്തെ വ്യത്യാസം ഉണ്ട്
1 ദിവസം
5.ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം ഏതാണ്
റഷ്യ
6.ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏതാണ്
ജിം കോർബറ്റ് നാഷണൽ പാർക്ക്
7.ഭൂമിയിലേത് പോലെ ഋതുക്കൾ ഉള്ള ഗ്രഹം ഏതാണ്
ചൊവ്വ
8.ജൈവമരുഭൂമി എന്നറിയപ്പെടുന്ന കടൽ ഏതാണ്
സർഗാസോ കടൽ
9.നെഗാവ് മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഇസ്രായേൽ
10.ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
പമ്പ നദി
11.ഭൂമി എത്ര ഡിഗ്രി തിരിയുമ്പോളാണ് ഒരു മണിക്കൂർ ആവുന്നത്
15 ഡിഗ്രി
12.ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദിതട പദ്ധതി ഏതാണ്
ദാമോദർ വാലി പദ്ധതി
13.പസഫിക് സുനാമി വാണിങ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെയാണ്
ഹവായ്
14.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക് ഏത്
ചേർത്തല
15.ഉത്തരധ്രുവം കീഴടക്കിയ ആദ്യ വ്യക്തി ആര്
റോബർട്ട് പിയറി