1.ലോക പർവതദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഡിസംബർ 11
2.ഏതൊക്കെ രാജ്യങ്ങളെയാണ് കാരക്കോറം ഹൈവേ ബന്ധിപ്പിക്കുന്നത്
പാകിസ്ഥാൻ – ചൈന
3.തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം ഏതാണ്
ഉദയ്പൂർ
4.നീലഗിരിയുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ഊട്ടി
5.ഏത് കടലിടുക്ക് വഴിയാണ് അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നു പോകുന്നത്
ബെറിങ്ങ് കടലിടുക്ക്
6.കേരളത്തിനു എത്ര കിലോമീറ്റർ തീരപ്രദേശമുണ്ട്
580 കി മി
7.പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ഒഡിഷ
8.ഗ്രഹചലനനിയമങ്ങൾ ആവിഷ്കരിച്ച ജ്യോതിശാസ്ത്രജ്ഞൻ ആരായിരുന്നു
ജോഹന്നാസ് കെപ്ലർ
9.സൂയസ് കനാൽ ദേശസാൽക്കരിച്ചത് ഏത് വർഷമായിരുന്നു
1956
10.ആസ്ട്രേലിയ ഭൂഖണ്ഡം കണ്ടുപിടിച്ചത് ആരായിരുന്നു
ജെയിംസ് കുക്ക്
11.ഭൂമിയെ 24 സമയമേഖലകളാക്കി തിരിച്ച ശാസ്ത്രജ്ഞൻ ആരായിരുന്നു
സാൻഡ്ഫോഡ് ഫ്ലെമിംഗ്
12.ഭൂമിയുടെ പാലായനപ്രവേഗം എത്രയാണ്
11.2 കി മി/ സെക്കൻഡ്
13.ഏറ്റവും വലിയ ആഫ്രിക്കൻ രാജ്യം ഏതാണ്
സുഡാൻ
14.അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖയുടെ പേരെന്ത്
കാർമൻ രേഖ
15.ഓസോൺ കവചം സ്ഥിതി ചെയ്യുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്
സ്ട്രാറ്റോസ്ഫിയർ