Press "Enter" to skip to content

കേരള പി എസ് സി എൽ ഡി ക്ലർക്ക് 2024 പരീക്ഷ – സുപ്രധാന അറിവുകൾ – പ്രാചീന ഇന്ത്യ ,വിദേശ സഞ്ചാരികൾ

ഇന്ത്യയിലെത്തിയ ആദ്യത്തെ വിദേശസഞ്ചാരി ആരായിരുന്നു
മെഗസ്തനീസ്

ഏത് ഇന്ത്യൻ രാജാവിന്റെ സദസിലാണ് മെഗസ്തനീസ് എത്തിയത്
ചന്ദ്രഗുപ്ത മൗര്യൻ

ഇന്ത്യയിലെത്തിയ ആദ്യത്തെ ചൈനീസ് സഞ്ചാരി ആരായിരുന്നു
ഫാഹിയാൻ

ഏത് രാജാവിന്റെ കാലത്താണ് ഫാഹിയാൻ ഇന്ത്യയിലെത്തിയത്
ചന്ദ്രഗുപ്തൻ രണ്ടാമൻ

നളന്ദ സർവകലാശാലയുടെ ആചാര്യ പദവിയിലെത്തിയ വിദേശ സഞ്ചാരി ആരായിരുന്നു
ഹുയാൻസാങ്

എ ഡി 671 -695 കാലത്തു ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ആരായിരുന്നു
ഇറ്റ്‌സിംഗ്

മുഹമ്മദ് ഗസനിയുടെ ആക്രമണ കാലത്തു ഇന്ത്യയിലെത്തിയ അറബ് സഞ്ചാരി ആരായിരുന്നു
അൽ ബറൂണി

മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ ഇന്ത്യയിലെത്തിയ മൊറോക്കൻ സഞ്ചാരി ആരായിരുന്നു
ഇബ്ൻ ബത്തൂത്ത

1420 -21 കാലത്തു വിജയനഗര സാമ്രാജ്യം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി ആരായിരുന്നു
നിക്കോളോ കൊണ്ടി

1520 – 22 കാലത്തു കൃഷ്ണദേവരായരുടെ സദസിലെത്തിയ പോർട്ടുഗീസ് സഞ്ചാരി ആരായിരുന്നു
ഡോമിന്ദോസ് പയസ്

1443 -44 ൽ കോഴിക്കോട് സാമൂതിരിയുടെ കൊട്ടാരം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ആരായിരുന്നു
അബ്ദുൾ റസാഖ്

കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ചു വിവരിച്ച ആദ്യത്തെ വിദേശ സഞ്ചാരി ആരായിരുന്നു
ഫ്രയർ ജോർദാനാസ്

മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്ന വിദേശ സഞ്ചാരി ആര്
റാൽഫ് ഫിച്

1609 ൽ ജഹാൻഗീറിന്റെ സദസിൽ ബ്രിട്ടീഷ് രാജാവിന്റെ അംബാസഡറായി എത്തിയ വിദേശ സഞ്ചാരി ആരായിരുന്നു
വില്യം ഹോക്കിൻസ്

ഷാജഹാൻ ,ഔരംഗസീബ് എന്നിവരുടെ ഭരണകാലത്തു 6 തവണ മുഗൾ രാജധാനി സന്ദർശിച്ച ഫ്രഞ്ച് സഞ്ചാരി ആരായിരുന്നു
ജീൻ ബാപ്റ്റിസ്റ്റ് ടാർണിവർ

Open chat
Send Hi to join our psc gk group