1.ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആദ്യത്തെ നോവൽ ഏതാണ്
ദുർഗേശ നന്ദിനി
2.ലോക്‌സഭാ സ്പീക്കർ ആയതിനു ശേഷം രാഷ്ട്രപതിയായ വ്യക്തി ആരായിരുന്നു
നീലം സഞ്ജീവ റെഡ്ഢി
3.പ്രപഞ്ചത്തിൽ എത്ര തരത്തിലുള്ള ഗാലക്സികളാണ് കാണപ്പെടുന്നത്
3
4.പ്രസിദ്ധമായ ഫത്തേപുർ സിക്രി പണികഴിപ്പിച്ചത് ആരായിരുന്നു
അക്ബർ
5.ഇന്ത്യയിലെ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത് ഏത് സ്ഥാപനമാണ്
സെബി
6.എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകം ഏതാണ്
ഹൈഡ്രജൻ
7.ISRO യുടെ ആസ്ഥാനം എവിടെയാണ്
അന്തരീക്ഷ് ഭവൻ (ബെംഗളൂരു)
8.ഒന്നാം വട്ടമേശ സമ്മേളനം നടന്നത് ഏത് വർഷമായിരുന്നു
1930
9.ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരായിരുന്നു
റാംസെ മക്‌ഡൊണാൾഡ്
10.ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1896
11.മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1891
12.ഒന്നാം പാനിപ്പത് യുദ്ധത്തിൽ ബാബർ ഏറ്റുമുട്ടിയത് ആരോടായിരുന്നു
ഇബ്രാഹിം ലോധി
13.ഡേവിസ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
ടെന്നീസ്
14.കുച്ചിപ്പുടി എന്ന നൃത്തരൂപം രൂപം കൊണ്ടത് ഏത് സംസ്ഥാനത്താണ്
ആന്ധ്രാപ്രദേശ്
’15. സൂര്യകാന്തിപ്പൂക്കൾ ‘ എന്ന പ്രസിദ്ധമായ പെയിന്റിംഗ് ചെയ്തത് ആരാണ്
വിൻസെന്റ് വാൻഗോ