1.” മിൽക്ക് ഓഫ് മഗ്‌നീഷ്യ ” എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
മഗ്നീഷ്യംഹൈഡ്രോക്സൈഡ്
2.വിദ്യയുടെ ഉപഗ്രഹം എന്നറിയപ്പെടുന്ന ഉപഗ്രഹം ഏതാണ്
എഡ്യുസാറ്റ്
3.ടേബിൾഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
സുക്രോസ്
4.പുകയില വിരുദ്ധദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
മെയ് 31
5.മനുഷ്യരിൽ എത്ര ജോഡി ഉമിനീർ ഗ്രന്ഥികൾ ഉണ്ട്
3 ജോഡി
6.ഏത് തരം ഗ്ലാസ് ഉപയോഗിച്ചാണ് പ്രിസം ഉണ്ടാക്കുന്നത്
ഫ്ലിന്റ്ഗ്ലാസ്
7.കീമോതെറാപ്പിയുടെ ഉപജ്ഞാതാവ് ആരാണ്
പോൾഎർലിക്
8.പക്ഷികളുടെ സ്വനപേടകത്തിന്റെ പേരെന്താണ്
സിറിങ്ങ്സ്
9.മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്
കോൺവെക്സ് ലെൻസ്
10.ഭൂമിയിലെത് പോലെ ഋതുക്കൾ ഉള്ള ഗ്രഹം ഏതാണ്
ചൊവ്വ
11.രക്തസമ്മർദം കൂടാൻ കാരണമാകുന്ന ലോഹം ഏതാണ്
സോഡിയം
12.തൈറോയിഡ്ഗ്രന്ഥിയുടെ തകരാർ കാരണം ഉണ്ടാകുന്ന രോഗം ഏത്
മിക്സിഡിമ
13.മന്ത് രോഗത്തിന് കാരണമായ പരാദത്തിന്റെ പേരെന്താണ്
ഫൈലെറിയൻവിര
14.” മദ്രാസ് ഐ ” എന്ന പേരിലറിയപ്പെടുന്ന രോഗം ഏതാണ്
ചെങ്കണ്ണ്രോഗം
15.ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്നരിയപെടുന്നത് ഏത്
ഫീൽഡ്മെഡൽ
16.ലോകത്ത് ഏറ്റവും കൂടുതൽ സമയമേഖലകൾ ഉള്ള രാജ്യം ഏതാണ്
റഷ്യ
17.റോബോട്ടിക്സ് എന്ന വാക്കിന്റെ ഉപജ്ഞാതാവ് ആരായിരുന്നു
ഐസക് അസിമോവ്
18.മനുഷ്യശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം ഏതാണ്
പ്ലൂറ
19.ഏത് പ്രദേശത്തെയാണ് പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്
തെക്കേ അമേരിക്ക
20.രസതന്ത്രത്തിൽ അളവുതൂക്ക സമ്പ്രദായം ആവിഷ്കരിച്ചത് ആരായിരുന്നു
ലാവോസിയ