1.മരുഭൂമിയിലെ സസ്യജാലങ്ങൾ ഏത് പേരിലറിയപ്പെടുന്നു
സീറോഫൈറ്റ്സ്
2.ലാക്രിമൽ ഗ്രന്ഥി ഏത് മനുഷ്യ അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു
കണ്ണ്
3.സിക്ക വൈറസ് വാഹകരായ കൊതുകുകൾ ഏതാണ്
അനോഫിലസ് കൊതുകുകൾ
4.പാലിൽ അടങ്ങിയിരിക്കുന്ന പ്രധാന പ്രോട്ടീൻ ഏതാണ്
കെസീൻ
5.കൊതുകുകളുടെ ലാർവകൾ ഏത് പേരിലറിയപ്പെടുന്നു
റിഗ്‌ളർ
6.സ്പിഗ്മോമാനോമീറ്റർ ശരീരത്തിലെ ഏത് ഭാഗത്തെ രക്തസമ്മർദ്ദമാണ് അളക്കുന്നത്
ധമനികൾ
7.സസ്യങ്ങളിൽ അതിവേഗ കോശവിഭജനത്തിനു സഹായിക്കുന്ന ഹോർമോൺ ഏതാണ്
സൈറ്റോകൈനിൻ
8.വൈദ്യുത പ്രതിരോധത്തിന്റെ ഏകകം ഏതാണ്
ഓം
9.പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ്
പ്ലാസ്‌മ
10.ന്യൂട്ടൺ തന്റെ ചലനനിയമങ്ങൾ പ്രസിദ്ധീകരിച്ചത് ഏത് പുസ്തകത്തിലാണ്
പ്രിൻസിപ്പിയ മാത്തമാറ്റിക്ക
11.ഓം നിയമം പ്രസ്താവിച്ചത് ആരായിരുന്നു
ജോർജ് സൈമൺ ഓം
12.പ്രാഥമിക വർണമായ പച്ചയും ചുവപ്പും ചേർന്നാൽ ഉണ്ടാകുന്ന ദ്വിതീയ നിറം ഏതാണ്
മഞ്ഞ
13.പ്രകാശത്തിന്റെ പ്രവേഗം ഏറ്റവും കൂടുതൽ എവിടെയാണ്
ശൂന്യതയിൽ
14.മനുഷ്യ നേത്രത്തിലെ ലെൻസ് ഏത് തരത്തിലുള്ളതാണ്
കോൺവെക്സ് ലെൻസ്
15.ഗാർഹിക ലൈനുകളിലെ വോൾട്ടേജ് എത്രയാണ്
230 വോൾട്ട്