1.മനുഷ്യശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ആയുസ് എത്ര ദിവസമാണ്
120 ദിവസം
2.മിനമാട്ട രോഗത്തിന് കാരണമായ ലോഹം ഏതാണ്
മെർക്കുറി
3.ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
ഇരുമ്പ്
4.ഇതായ് – ഇതായ് രോഗത്തിന് കാരണമായ ലോഹം ഏതാണ്
കാഡ്‌മിയം
5.മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം ഏതാണ്
ഓക്‌സിജൻ
6.സസ്യങ്ങളിൽ ഭക്ഷണപദാർത്ഥങ്ങളുടെ കൈമാറ്റം നടക്കുന്നത് ഏത് വഴിയാണ്
ഫ്ളോയം കുഴലുകൾ
7.സസ്യങ്ങളിൽ ജലത്തിന്റെ കൈമാറ്റം നടക്കുന്നത് ഏത് വഴിയാണ്
സൈലം കുഴലുകൾ
8.സസ്യങ്ങളിൽ കോശവിഭജനത്തിനു സഹായിക്കുന്ന ഹോർമോണുകൾ ഏതാണ്
ഓക്സിൻ
9.ആന്റിജനുകളുടെയും ആന്റിബോഡികളുടെയും പ്രവർത്തനത്തെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
സെറോളജി
10.ഇന്ത്യയിൽ ആദ്യമായി വിജയകരമായ ഹൃദയകൈമാറ്റ ശസ്ത്രക്രിയ നടത്തിയത് ആരായിരുന്നു
ഡോ .വേണുഗോപാൽ
11.രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന വിറ്റാമിൻ ഏതാണ്
വിറ്റാമിൻ കെ
12.പച്ചക്കറികൾ ചൂടാക്കുമ്പോൾ നഷ്ട്ടപ്പെടുന്ന വിറ്റാമിൻ ഏതാണ്
വിറ്റാമിൻ സി
13.കാൻസറിന് കാരണമാകുന്ന ജീനുകൾ ഏതാണ്
ഓങ്കോ ജീനുകൾ
14.ആയുസ് കഴിഞ്ഞ ചുവന്ന രക്താണുക്കൾ വിഘടിക്കപ്പെടുന്നത് എവിടെ വെച്ചാണ്
പ്ലീഹ
15.മനുഷ്യനിലെ ഉമിനീരിൽ അടങ്ങിയിരിക്കുന്ന എൻസൈം ഏതാണ്
ടയലിൻ