1.സ്മെല്ലിങ് സാൾട്ട് എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
അമോണിയം കാർബണേറ്റ്
2.വായുവിൽ ശബ്ദത്തിന്റെ വേഗത എത്രയാണ്
340 മീറ്റർ /സെക്കൻഡ്
3.വാൽനക്ഷത്രങ്ങളുടെ വാൽ രൂപപ്പെടാൻ കാരണമായ പ്രതിഭാസം എന്താണ്
ടിൻഡൽ പ്രഭാവം
4.ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്
ഹെർപ്പറ്റോളജി
5.മദ്യപാനത്തോടുണ്ടാകുന്ന അമിത ആസക്തിയുടെ പേരെന്ത്
ഡിപ്സോമാനിയ
6.മലേറിയ രോഗത്തിന്റെ അണുക്കളെ കണ്ടെത്തിയത് ആരായിരുന്നു
റൊണാൾഡ് റോസ്
7.ആഴക്കടൽ മുങ്ങൽ വിദഗ്ദ്ധർ ഉപയോഗിക്കുന്ന വാതകമിശ്രിതം ഏത്
ഓക്സിജൻ – ഹീലിയം
8.റബ്ബറിനെ ആദ്യമായി വൾക്കനൈസേഷൻ നടത്തിയത് ആരായിരുന്നു
ചാൾസ് ഗുഡ് ഇയർ
9.പ്രകാശസംശ്ലേഷണ നിരക്ക് ഏറ്റവും കൂടുതൽ ഏത് പ്രകാശത്തിലാണ്
ചുവപ്പ്
10.ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം ഏതാണ്
പെരികാർഡിയം
11.തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയുടെ പേരെന്ത്
സെറിബ്രൽ ത്രോംബോസിസ്
12.ക്രിസ്മസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏതാണ്
ഹീമോഫീലിയ
13.മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ്
സ്റ്റേപിസ്
14.പ്രായം കൂടുമ്പോൾ കണ്ണിന്റെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്ന അവസ്ഥ ഏത്
തിമിരം
15.സൂര്യപ്രകാശ വിറ്റാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ഏതാണ്
വിറ്റാമിൻ ഡി