1.താഷ്കന്റ് പ്രഖ്യാപനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
ഇന്ത്യ -പാകിസ്ഥാൻ യുദ്ധം (1965)
2.നാഗാലാൻഡിലെ ഔദ്യോഗിക ഭാഷ ഏതാണ്
ഇംഗ്ലീഷ്
3.ബ്രിട്ടീഷ് ഭരണകാലത്തു ഇംഗ്ലീഷ് ചാനൽ എന്ന പേരിലറിയപ്പെട്ട നദി ഏതാണ്
മാഹി നദി
4.ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു
ദാദാഭായ് നവറോജി
5.ജാതകഥകൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
ബുദ്ധമതം
6.കലഹാരി മരുഭൂമി ഏത് ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്
ആഫ്രിക്ക
7.തിരഞ്ഞെടുപ്പ് ,വോട്ടിങ് എന്നിവയെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
സെഫോളജി
8.ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു
ജെ ബി കൃപലാനി
9.കേരള സർവകലാശാല സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1937
10.’അന്ത്യ അത്താഴം ‘ എന്ന പ്രശസ്ത ചിത്രം വരച്ചത് ആരായിരുന്നു
ലിയനാർഡോ ഡാവിഞ്ചി