1.മഹാഭാരതം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് ആരായിരുന്നു
കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ
2.അഞ്ചാം വേദം എന്നറിയപ്പെടുന്നത് എന്താണ്
മഹാഭാരതം
3.മനുസ്‌മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത് ആരായിരുന്നു
വില്യം ജോൺസ്
4.ഏത് വേദത്തിന്റെ ഉപവേദമാണ് ആയുർവേദം
അഥർവ്വവേദം
5.ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത് എന്താണ്
ന്യായവാദം
6.ന്യായവാദത്തിന്റെ ഉപജ്ഞാതാവ് ആരാണ്
ഗൗതമൻ
7.ഭാരതീയ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്
കണാദൻ
8.യോഗദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്
പതഞ്‌ജലി
9.വേദാന്തദർശനത്തിന്റെ ഉപജ്ഞാതാവ് ആര്
വ്യാസമുനി(ബാദരായണൻ)
10.അദ്വൈത വേദാന്ത ദർശനത്തിന്റെ ഉപജ്ഞാതാവ് ആരാണ്
ഗൗഡപാദർ