1.തേനിന്റെ ശുദ്ധത പരിശോധിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റ് ഏതാണ്
അനിലിൻ ക്ളോറൈഡ് ടെസ്റ്റ്
2.സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്
ബ്യുട്ടൈൻ
3.റബ്ബർ പാലിൽ അടങ്ങിയിരിക്കുന്ന പദാർത്ഥം ഏതാണ്
ഐസോപ്രീൻ
4.ആസ്ബസ്റ്റോസിന്റെ രാസനാമം എന്താണ്
കാൽസ്യം മഗ്നീഷ്യം സിലിക്കേറ്റ്
5.ഖരാവസ്ഥയിലുള്ള കാർബൺ ഡയോക്സൈഡിന്റെ പേരെന്താണ്
ഡ്രൈ ഐസ്
6.മുളകിന് എരിവ് നൽകുന്ന ഘടകം ഏതാണ്
കാപ്സൈസിൻ
7.ബോർഡുകളിൽ എഴുതാനുപയോഗിക്കുന്ന ചോക്കിന്റെ ശാസ്ത്രീയ നാമം എന്താണ്
കാൽസ്യം കാർബണേറ്റ്
8.പരീക്ഷണശാലകളിൽ മൃതശരീരങ്ങൾ സൂക്ഷിച്ചുവെക്കാൻ ഉപയോഗിക്കുന്ന ദ്രാവകം ഏതാണ്
ഫോർമാൽഡിഹൈഡ്
9.അഴിമതിക്കാരെ തെളിവ് സഹിതം പിടിക്കാൻ കറൻസി നോട്ടുകളിൽ പുരട്ടുന്ന രാസപദാർത്ഥം ഏതാണ്
ഫിനോഫ്തലീൻ
10.സസ്യങ്ങളുടെയും ജന്തുക്കളുടെയും വ്യാപാരം തടയുന്ന സംഘടന ഏതാണ്
ട്രാഫിക്
11.ഏത് രാജ്യത്തെ ബഹിരാകാശ സഞ്ചാരികളെയാണ് തായ്കോനോട്ട് എന്ന് വിളിക്കുന്നത്
ചൈന
12.പെൻഡുലം ഉണ്ടാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്
ഇൻവാർ
13.രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്ന സംഖ്യ ഏതാണ്
1729
14.ഏറ്റവും വേഗത്തിൽ ചുറ്റിത്തിരിയുന്ന ഗ്രഹം ഏതാണ്
വ്യാഴം
15.സ്മോക് അലറാമുകളിൽ ഉപയോഗിക്കുന്ന മൂലകം ഏതാണ്
അമേരിക്കിയം