1.ചിലപ്പതികാരം എന്ന കൃതി രചിച്ചത് ആരാണ്
ഇളങ്കോവടികൾ
2.അഷ്ടാംഗഹൃദയം എന്ന പുസ്തകം എഴുതിയത് ആരാണ്
വാഗ്ഭടൻ
3.സാഞ്ചി ബുദ്ധകേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
മധ്യപ്രദേശ്
4.ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു
കെ എസ് മണിലാൽ
5.സത്യമേവ ജയതേ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്
മുണ്ഡകോപനിഷത്
6.ആഗാഖാൻ കൊട്ടാരം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
പൂനെ
7.ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ആരായിരുന്നു
കാർട്ടൂണിസ്റ്റ് ശങ്കർ
8.ശകവർഷ കലണ്ടറിലെ ആദ്യ മാസം ഏതാണ്
ചൈത്രം
9.ലോകപുസ്തകദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്
ഏപ്രിൽ 23
10.ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ ഏതായിരുന്നു
മദർ ഇന്ത്യ
11.ഭാരതീയ വിദ്യാഭവൻ സ്ഥാപകൻ ആരാണ്
കെ എം മുൻഷി
12.പ്ളേറ്റോ സ്ഥാപിച്ച സർവകലാശാലയുടെ പേരെന്തായിരുന്നു
അക്കാദമി
13.ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ‘ തമാശ ‘
മഹാരാഷ്ട്ര
14.ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് രാംലീല
ഉത്തർപ്രദേശ്
15.ആബേൽ പുരസ്കാരം നൽകുന്നത് ഏത് മേഖലയിലാണ്
ഗണിതശാസ്ത്രം