1.റസിയ സുൽത്താനയുടെ ഭരണകാലഘട്ടം ഏതായിരുന്നു
1236 – 1240
2.ഇന്ത്യയിൽ തപാൽ സംവിധാനം വന്നത് ആരുടെ ഭരണകാലത്തായിരുന്നു
ലോർഡ് ക്ളൈവ്
3.ഇന്ത്യയിൽ മണി ഓർഡർ സംവിധാനം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1880
4.ഇന്ത്യയിലെ ആദ്യത്തെ ജനറൽ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെയായിരുന്നു
കൊൽക്കത്ത
5.ഇന്ത്യയിൽ പിൻ സംവിധാനം നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1972
6.രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചത് ആരായിരുന്നു
കാൾ ലാൻഡ്സ്റ്റെയ്നർ
7.സയിമ എന്ന തടാകം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഫിൻലാൻഡ്
8.ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ പട്ടണം ഏതാണ്
കോട്ടയം
9.കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരസംസ്ഥാനമായി മാറിയത് ഏത് വർഷമായിരുന്നു
1991
10.ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്
5.30 മണിക്കൂർ
11.എല്ലാ കോമൺവെൽത് രാജ്യങ്ങളും ഏത് രാജ്യത്തിൻറെ കോളനിയായിരുന്നു
ബ്രിട്ടൻ
12.ചൂടാക്കിയാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏതാണ്
വിറ്റാമിൻ സി
13.ആദ്യമായി ബഹിരാകാശത്തെത്തിയ വ്യക്തി ആരായിരുന്നു
യൂറി ഗഗാറിൻ
14.ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന രാജ്യം ഏതാണ്
ചൈന
15.ഡൽഹി ഇന്ത്യയുടെ തലസ്ഥാനം ആയത് ഏത് വർഷമായിരുന്നു
1911