1.യുറേനിയം ,പൊളോണിയം എന്നിവ ആദ്യമായി വേർതിരിച്ചെടുത്തത് ആരായിരുന്നു
മേഡം ക്യൂറി
2.ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
എഡ്വേഡ് ടെല്ലർ
3.സൂര്യന് സ്വന്തം അക്ഷത്തിൽ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നതിന് എത്ര ദിവസം വേണം
25 ദിവസം
4.ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോളിന്റെ ആസ്ഥാനം എവിടെയാണ്
ഹാസൻ(കർണാടകം)
5.ഓസ്വാൾഡ് പ്രക്രിയയിലൂടെ നിർമിക്കുന്ന ആസിഡ് ഏതാണ്
നൈട്രിക് ആസിഡ്
6.ഹേബർ പ്രക്രിയയിലൂടെ നിർമിക്കുന്ന വാതകം ഏതാണ്
അമോണിയ
7.പവർ ആൽക്കഹോൾ എന്നറിയപ്പെടുന്ന ദ്രാവകം ഏതാണ്
ഈതൈൽ ആൽക്കഹോൾ
8.ഗ്ലാസ് നിർമിക്കാൻ ഉപയോഗിക്കുന്ന പ്രധാന അസംസ്കൃതവസ്തു ഏതാണ്
സിലിക്ക
9.ലബോറട്ടറിയിൽ നിർമിക്കപ്പെട്ട ആദ്യ കാർബൺ സംയുക്തം ഏതാണ്
യൂറിയ
10.മനുഷ്യനിലെ ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏതാണ്
പീനിയൽ ഗ്രന്ഥി
11.അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏതാണ്
അഡ്രിനാലിൻ
12.തൈറോക്സിൻ ഹോർമോൺ അളവ് കുറയുന്നതുകാരണം കുട്ടികളിൽ ഉണ്ടാകുന്ന രോഗം ഏതാണ്
ക്രെറ്റിനിസം
13.തൈറോക്സിൻ ഹോർമോൺ അളവ് കുറയുന്നതുകാരണം മുതിർന്ന ആളുകളിൽ ഉണ്ടാകുന്ന രോഗം ഏതാണ്
മിക്സിഡിമ
14.Wolframite എന്നത് ഏത് ലോഹത്തിന്റെ അയിരാണ്
ടങ്സ്റ്റൺ
15.ഗൺ കോട്ടൺ എന്നറിയപ്പെടുന്ന പദാർത്ഥം ഏതാണ്
സെല്ലുലോസ് നൈട്രേറ്റ്