1.ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്
                    സൾഫ്യൂരിക് ആസിഡ്
2.കാൻസർ ചികിത്സക്ക് വേണ്ടി ഉപയോഗിക്കുന്ന ഐസോടോപ് ഏതാണ്
                    കൊബാൾട്ട് 60
3.പൂർണ ആരോഗ്യവാനായ ഒരു മനുഷ്യന്റെ രക്തസമ്മർദ്ദം എത്രയാണ്
                    120/80 mm hg
4.ചന്ദ്രന്റെ ഉപരിതലത്തിൽ ഏറ്റവും കൂടുതലായി കാണുന്ന മൂലകം ഏതാണ്
                    ടൈറ്റാനിയം
5.കില്ലർ ന്യുമോണിയ എന്നറിയപ്പെടുന്ന രോഗം ഏതാണ്
                    സാർസ്
6.മനുഷ്യ ശരീരത്തിലെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്
                    ഹൈഡ്രോക്ളോറിക് ആസിഡ്
7.സോഡാ ആഷിന്റെ രാസനാമം എന്താണ്
                    സോഡിയം കാർബണേറ്റ്
8.കേന്ദ്ര നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയുന്നത് എവിടെ
                    കട്ടക്
9.ബെൻസീൻ കണ്ടുപിടിച്ചത് ആരായിരുന്നു
                    മൈക്കൽ ഫാരഡെ
10.ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ‘ യൂറോപ്പ ‘
                    വ്യാഴം
11.ഹൈഡ്രജൻ വാതകം കണ്ടുപിടിച്ചത് ആരായിരുന്നു
                    ഹെൻറി കവൻഡിഷ്
12.ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത് ഏത് വർഷമായിരുന്നു
                    1974
13.പ്രകാശത്തെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
                    ഓപ്റ്റിക്സ്
14.പ്രകാശത്തിന്റെ കണികാ സിദ്ധാന്തം ആവിഷ്കരിച്ചത് ആരായിരുന്നു
                    ഐസക് ന്യൂട്ടൻ
15.വുൾഫോം എന്നറിയപ്പെടുന്ന ലോഹം ഏതാണ്
                    ടങ്സ്റ്റൻ

