1.സൂര്യകാന്തിയുടെ കവി എന്നറിയപ്പെടുന്നത് ആരെ
ജി .ശങ്കരക്കുറുപ്പ്
2.മലയാളത്തിലെ ഓർഫ്യുസ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെ
ചങ്ങമ്പുഴ കൃഷ്ണപിള്ള
3.മലയാളഭാഷയ്ക്ക് ആദ്യമായി ഒരു വ്യാകരണം രചിച്ചത് ആരായിരുന്നു
ഹെർമൻ ഗുണ്ടർട്ട്
4.ഭീമനെ നായകനാക്കി എം ടി വാസുദേവൻ നായർ രചിച്ച പ്രസിദ്ധ നോവൽ ഏത്
രണ്ടാമൂഴം
5.തമിഴ് കവിതകളിലെ ഒഡീസി എന്നറിയപ്പെടുന്ന കൃതി ഏതാണ്
മണി മേഖല
6.വയലാർ അവാർഡ് ലഭിച്ച ആദ്യ ചെറുകഥാകൃത്തു ആരായിരുന്നു
ടി പത്മനാഭൻ
7.അവസാനത്തെ വേദം എന്നറിയപ്പെടുന്ന വേദം ഏതാണ്
അഥർവ്വവേദം
8.എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച ആദ്യ വനിത ആരായിരുന്നു
ബാലാമണി ‘അമ്മ
9.ആദ്യത്തെ ഓടകുഴൽ പുരസ്കാരം നേടിയത് ആരായിരുന്നു
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
10.വെള്ളരിപ്രാവിനെ സമാധാനചിഹ്നമായി അവതരിപ്പിച്ചത് ആരായിരുന്നു
പിക്കാസോ
11.ഗാന്ധാര ചിത്രകലാരീതിക്ക് പ്രാധാന്യം നൽകിയ ഭരണാധികാരി ആരായിരുന്നു
കനിഷ്കൻ
12.ആയോധനകലകളെക്കുറിച്ചു പ്രതിപാദിക്കുന്ന വേദം ഏതാണ്
ധനുർവേദം
13.നന്തനാർ എന്നത് ആരുടെ തൂലികാനാമമാണ്
പി സി ഗോപാലൻ
14.മൗര്യ ഭരണത്തിന്റെ മാനുവൽ എന്നറിയപ്പെടുന്ന കൃതി ഏതാണ്
അർത്ഥശാസ്ത്രം
15.ഏഷ്യൻ നോബൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം ഏതാണ്
മാഗ്സസെ പുരസ്കാരം