1.ടേബിൾഷുഗർ എന്നറിയപ്പെടുന്നത് ഏത് പദാർത്ഥമാണ്
സുക്രോസ്
2.വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്ന കാർഷിക ഉൽപ്പന്നം ഏത്
കശുവണ്ടി
3.ഡോട്ട്സ് ചികിത്സാരീതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ക്ഷയം
4.ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്ന ലോഹം ഏതാണ്
ഗ്രാഫൈറ്റ്
5.സോഡാജലത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്
കാർബോണിക്ആസിഡ്
6.ഭൂമിയുടെ പേരിലറിയപ്പെടുന്ന ലോഹം ഏത്
ടെലൂറിയം
7.ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്ന വാതകം ഏത്
ഹൈഡ്രജൻ
8.സ്വർണ്ണത്തിന്റെ അറ്റോമിക നമ്പർ എത്ര
79
9.ചന്ദ്രനിൽ കാണപ്പെടുന്ന പ്രധാനലോഹം ഏത്
ടൈറ്റാനിയം
10.ലെഡ് എന്ന ലോഹം മനുഷ്യശരീരത്തിൽ അമിതമായി എത്തിയാൽ ഉണ്ടാകുന്ന രോഗം ഏത്
പ്ലംബിസം
11.റബ്ബർ ലയിക്കുന്ന ലായനി ഏത്
ബെൻസീൻ
12.അഷ്ടകനിയമത്തിന്റെ ഉപജ്ഞാതാവ് ആരാണ്
ജോൺന്യൂലാൻഡ്സ്
13.ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ പൂച്ചയുടെ പേരെന്ത്
കോപ്പിക്യാറ്റ്
14.ഡിഫ്ത്തീരിയ രോഗം നിർണയിക്കാൻ ചെയ്യുന്ന ടെസ്റ്റ് ഏത് പേരിലറിയപ്പെടുന്നു
ഷിക്ക് ടെസ്റ്റ്
15.ഹാൻസൻസ് രോഗം എന്നറിയപ്പെടുന്ന രോഗം ഏത്
കുഷ്ഠം
16.പോളിഗ്രാഫ് ടെസ്റ്റിന്റെ മറ്റൊരു പേരെന്താണ്
ലൈഡിറ്റക്ടർ
17.ആഴക്കടൽ മുങ്ങൽവിദഗ്ധർ ഉപയോഗിക്കുന്ന വാതകമിശ്രിതം ഏതാണ്
ഒക്സിജൻ – ഹീലിയം
18.പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത് ആരായിരുന്നു
ലിയോനാർഡ് കീലർ
19.റബ്ബറിനെ ആദ്യമായി വൾക്കനൈസേഷൻ നടത്തിയത് ആരായിരുന്നു
ഗുഡ്ഇയർ
20.നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്നത് എവിടെയാണ്
പൂനെ