1.കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്
സൂര്യക്ഷേത്രം (കൊണാർക്)
2.ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആരായിരുന്നു
വാഗ്ഭടാനന്ദൻ
3.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
ഗോഡ്വിൻ ആസ്റ്റിൻ
4.നാവികരുടെ പ്ളേഗ് എന്നറിയപ്പെടുന്ന രോഗം ഏതാണ്
സ്കർവി
5.ബഹിരാകാശയാത്ര നടത്തിയ ആദ്യ വനിത ആരായിരുന്നു
വാലന്റീന തെരഷ്കോവ
6.ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്
ആസാം
7.തേയില ചെടിയുടെ ശാസ്ത്രീയനാമം എന്താണ്
കമെല്ലിയ സിനൻസിസ്
8.ഇന്ത്യൻ സമ്മർ എന്ന പുസ്തകം എഴുതിയത് ആരാണ്
റോബർട്ട് ഗ്രാന്റ്റ് ഇർവിങ്
9.കൊണാർക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
പുരി ജില്ല(ഒഡിഷ )
10.സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ഏത് വർഷമായിരുന്നു
1984
11.ISRO സ്ഥാപിക്കപ്പെട്ടത് ഏത് വർഷമായിരുന്നു
1969
12.മയോപ്പിയ എന്ന രോഗം മനുഷ്യനിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്
കണ്ണ്
13.ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു
ഇർവിൻ പ്രഭു
14.ഈഴവ മെമ്മോറിയലിനു നേതൃത്വം കൊടുത്തത് ആരായിരുന്നു
ഡോ .പൽപ്പു
15.1972 ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പു വെച്ച കരാർ ഏതായിരുന്നു
സിംല കരാർ