1.അക്‌സായി ചിൻ പീഠഭൂമി ഏത് മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്
കാരക്കോറം
2.ജമ്മു കാശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ചത് ആരായിരുന്നു
ജഹാംഗീർ ചക്രവർത്തി
3.കാശ്മീരിന്റെ മകുടത്തിലെ രത്നം എന്നറിയപ്പെടുന്ന തടാകം ഏതാണ്
ദാൽ തടാകം
4.ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്
ലഡാക്ക്
5.ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
ഹിമാചൽ പ്രദേശ്
6.ഇന്ത്യയിലെ സ്വിറ്റ്‌സർലൻഡ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ചാംബ (ഹിമാചൽപ്രദേശ്)
7.ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്
ഉത്തരാഖണ്ഡ്
8.യോഗയുടെ തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം ഏതാണ്
ഋഷികേശ് (ഉത്തരാഖണ്ഡ്)
9.ബ്രഹ്മപുത്ര നദി ആസാമിൽ ഏത് പേരിലാണറിയപ്പെടുന്നത്
സാങ്‌പോ
10.ഏത് സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് ബിഹു
ആസാം