1.പദാർത്ഥങ്ങളുടെ കാഠിന്യം അളക്കാനുള്ള ഉപകരണം ഏതാണ്
മോഹ്സ് സ്കെയിൽ
2.വജ്രം ,രത്നം എന്നിവയുടെ ഭാരം രേഖപ്പെടുത്തുന്ന യുണിറ്റ് ഏതാണ്
കാരറ്റ്
3.സ്വർണം ,വെള്ളി എന്നിവയുടെ മൂല്യം രേഖപ്പെടുത്താനുപയോഗിക്കുന്ന ഏകകം ഏതാണ്
ട്രോയ് ഔൺസ്
4.ഒരു ട്രോയ് ഔൺസ് എന്നത് എത്ര ഗ്രാം ആണ്
31.1 ഗ്രാം
5.ശുദ്ധമായ സ്വർണം എത്ര കാരറ്റ് ആണ്
24 കാരറ്റ്
6.സ്വർണത്തിന്റെ അറ്റോമിക സംഖ്യ എത്രയാണ്
79
7.ഒരു പവൻ സ്വർണം എന്നത് എത്ര ഗ്രാം ആണ്
8 ഗ്രാം
8.കൊറണ്ടം എന്ന പദാർത്ഥത്തിന്റെ രാസനാമം എന്താണ്
അലുമിനിയം ഓക്‌സൈഡ്
9.സ്വർണം ,പ്ലാറ്റിനം എന്നീ ലോഹങ്ങൾ അലിയിക്കുന്ന ദ്രാവകം ഏതാണ്
അക്വറീജിയ
10.രാജകീയദ്രവം എന്നറിയപ്പെടുന്ന ദ്രാവകം ഏതാണ്
അക്വറീജിയ