1.രക്തത്തെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു
ഹിമറ്റോളജി
2.മനുഷ്യ രക്തത്തിലെ അരുണരക്താണുക്കൾക്കു ചുവന്ന നിറം നൽകുന്നത് എന്താണ്
ഹീമോഗ്ലോബിൻ
3.ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ്
ഇരുമ്പ്
4.അരുണരക്താണുക്കളുടെ ആയുസ് എത്ര ദിവസമാണ്
120 ദിവസം
5.മനുഷ്യനിൽ രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏതാണ്
വിറ്റാമിൻ കെ
6.മനുഷ്യശരീരത്തിൽ ശരാശരി എത്ര അളവ് രക്തം ഉണ്ട്
5.7 ലിറ്റർ
7.രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചത് ആരായിരുന്നു
കാൾ ലാൻസ്റ്റെയ്നർ
8.മനുഷ്യനിൽ രക്ത ചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ആരായിരുന്നു
വില്യം ഹാർവി
9.സാർവത്രിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ് ഏതാണ്
ഒ ഗ്രൂപ്
10.സാർവത്രിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ് ഏതാണ്
എ ബി ഗ്രൂപ്