1.കേരളപാണിനീയം എന്ന കൃതി രചിച്ചത് ആരായിരുന്നു
എ ആർ രാജരാജവർമ്മ
2.ആരുടെ കവിതകളെയാണ് കാച്ചിക്കുറുക്കിയ കവിതകൾ എന്നറിയപ്പെടുന്നത്
വൈലോപ്പിള്ളി ശ്രീധരമേനോൻ
3.കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ആരെ
തകഴി ശിവശങ്കരപ്പിള്ള
4.‘ ഐതിഹ്യമാല ‘ എന്ന കൃതിയുടെ കർത്താവ് ആരാണ്
കൊട്ടാരത്തിൽ ശങ്കുണ്ണി
5.സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ വനിത ആരായിരുന്നു
പേൾ എസ് ബക്ക്
6.പഞ്ചതന്ത്രം കഥകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരായിരുന്നു
കുഞ്ചൻ നമ്പ്യാർ
7.തമിഴ് ഭാഷയിലെ ബൈബിൾ എന്നറിയപ്പെടുന്ന കൃതി ഏതാണ്
തിരുക്കുറൾ
8.ജാതകകഥകൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു
ബുദ്ധമതം
9.പ്രസിദ്ധമായ ഗായത്രിമന്ത്രം ഏത് വേദത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്
ഋഗ്വേദം
10.കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്
സൂര്യക്ഷേത്രം(കൊണാർക്)
11.ഏവൺ നദിയിലെ രാജഹംസം എന്നറിയപ്പെടുന്നത് ആരെയാണ്
ഷേക്സ്പിയർ
12.ആദ്യത്തെ വള്ളത്തോൾ പുരസ്കാരജേതാവ് ആരായിരുന്നു
പാലാ നാരായണൻ നായർ
13.ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരായിരുന്നു
ശൂരനാട് കുഞ്ഞൻപിള്ള
14.ആദ്യത്തെ വയലാർ അവാർഡ് നേടിയത് ആരായിരുന്നു
ലളിതാംബിക അന്തർജ്ജനം
15.മലയാളത്തിലെ ആധുനിക കവിത്രയം എന്നറിയപ്പെടുന്നത് ആരൊക്കെ
ആശാൻ ,ഉള്ളൂർ ,വള്ളത്തോൾ
Join Our Telegram channel – http://t.me/mypsclife