1.ബ്ലാസ്റ്റ് രോഗം ബാധിക്കുന്നത് ഏത് വിളയെയാണ്
നെല്ല്
2.ചന്ദ്രനിൽ ഇറങ്ങിയ ആദ്യ ബഹിരകാശ വാഹനം ഏതായിരുന്നു
ലൂണ 9
3.ഒറിജിൻ ഓഫ് സ്പിഷീസ് എന്ന പുസ്തകം എഴുതിയത് ആരാണ്
ചാൾസ് ഡാർവിൻ
4.പ്ലാസ്റ്റർ ഓഫ് പാരീസിന്റെ രാസനാമം എന്താണ്
കാൽസ്യം സൾഫേറ്റ്
5.സൂര്യപ്രകാശം ഉപയോഗിച്ച് ചികിൽസിക്കുന്ന ചികിത്സാരീതിയുടെ പേരെന്ത്
ഹീലിയോതെറാപ്പി
6.കമ്പ്യുട്ടർ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
അലൻ ട്യൂറിംഗ്
7.ബ്രിട്ടീഷ് റോയൽ സൊസൈറ്റിയുടെ ഫെലോഷിപ്പിന് അർഹനായ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു
രാമാനുജൻ
8.ഇന്ത്യൻ ബഹിരാകാശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ
വിക്രം സാരാഭായ്
9.കീമോതെറാപ്പിയുടെ ഉപജ്ഞാതാവ് ആരാണ്
പോൾ ഏർലിക്
10.മദ്യം മനുഷ്യമസ്തിഷ്കത്തിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്
സെറിബെല്ലം
11.കുഷ്ഠരോഗത്തിനു കാരണമാകുന്ന ബാക്ടീരിയ ഏതാണ്
മൈക്കോ ബാക്ടീരിയം ലെപ്രെ
12.ടെലിവിഷൻ റിമോട്ടുകളിൽ ഉപയോഗിക്കുന്ന വികിരണം ഏതാണ്
ഇൻഫ്രാറെഡ് വികിരണം
13.ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്
കൊൽക്കത്ത
14.രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെട്ടുന്നത് എന്തിനെയാണ്
സൾഫ്യുറിക് ആസിഡ്
15.പ്രകൃതിദത്ത റേഡിയോ ആക്റ്റിവിറ്റി കണ്ടുപിടിച്ചത് ആരായിരുന്നു
ഹെൻറി ബേക്കറെൽ