1.കോളറ രോഗത്തിനു കാരണമായ ബാക്ടീരിയ ഏതാണ്
വിബ്രിയോ കോളറ
2.മന്ത് രോഗത്തിന് കാരണമായ പരാദത്തിന്റെ പേരെന്താണ്
ഫൈലേറിയൻ വിര
3.പക്ഷികളുടെ സ്വനപേടകത്തിന്റെ പേരെന്ത്
സിറിങ്സ്
4.മൈക്രോസ്കോപ്പിൽ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്
കോൺവെക്സ് ലെൻസ്
5.പരീക്ഷണശാലയിൽ ആദ്യമായി അമിനോ ആസിഡ് നിർമിച്ചത് ആരായിരുന്നു
സ്റ്റാൻലി മില്ലർ
6.മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്
ഹൈഡ്രോസയാനിക് ആസിഡ്
7.ഹൃദയത്തിനു 4 അറകൾ ഉള്ള ഒരേയൊരു ഉരഗം ഏതാണ്
മുതല
8.ന്യുക്ലിയർ റിയാക്ടറുകളിൽ നിയന്ത്രണദണ്ഡ് ആയി ഉപയോഗിക്കുന്ന ലോഹം ഏതാണ്
കാഡ്മിയം
9.ഏതൊക്കെ ലോഹങ്ങൾ ചേർന്നതാണ് സോൾഡർ എന്ന ലോഹസങ്കരം
ടിൻ ,ലെഡ്
10.ഏത് ലോഹത്തിന്റെ അയിരാണ് ബംഗാൾ സാൾട്ട് പീറ്റർ
പൊട്ടാസിയം
11.ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പഞ്ചസാര ഏതാണ്
സുക്രോസ്
12.മനുഷ്യനിൽ എത്ര ജോഡി ഉമിനീർ ഗ്രന്ഥികൾ ഉണ്ട്
3 ജോഡി
13.ഏത് തരം ഗ്ലാസ് ഉപയോഗിച്ചാണ് പ്രിസം ഉണ്ടാക്കുന്നത്
ഫ്ലിന്റ് ഗ്ളാസ്
14.മിൽക്ക് ഓഫ് മഗ്നീഷ്യ എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്
മഗ്നീഷ്യം ഹൈഡ്രോക്സൈഡ്
15.പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഏത്
കേസീൻ