Press "Enter" to skip to content

എൽ ഡി ക്ലർക്ക് പരീക്ഷ 2024 – പ്രധാന പൊതുവിജ്ഞാന നോട്ട് – അർത്ഥശാസ്ത്രം

അർത്ഥശാസ്ത്രം
കൗടില്യൻ ആണ് അർത്ഥശാസ്ത്രം രചിച്ചത് .വിഷ്ണുഗുപ്തൻ ,ചാണക്യൻ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു ചന്ദ്രഗുപ്ത മൗര്യന്റെ സദസ്സിലെ പ്രധാനി ആയിരുന്നു ചാണക്യൻ .സാമ്പത്തിക -രാഷ്ട്രീയ വിമർശനങ്ങളാണ് അർത്ഥശാസ്ത്രത്തിന്റെ ഉള്ളടക്കം .15 ഭാഗങ്ങളിലായി 195 ശീര്ഷകങ്ങളിലായാണ് അർത്ഥശാസ്ത്രം എഴുതിയിരിക്കുന്നത് ഗദ്യത്തിലാണ് രചന അധികവും .രാഷ്ട്രമീമാംസ ,നയതന്ത്രം ,യുദ്ധം ,സമാധാനം ,ചാരവൃത്തി ,ദണ്ഡനീതി ,ശിക്ഷാശാസ്ത്രം ,സിവിൽ -ക്രിമിനൽ നടപടികൾ ,സാമൂഹ്യ മര്യാദകൾ ,വിവാഹം ,സ്വത്തവകാശം ,വ്യാപാരം ,ഭരണവകുപ്പ് വിഭജനം തുടങ്ങിയ പ്രധാന വിഷയങ്ങൾ എല്ലാം അർത്ഥശാസ്ത്രത്തിൽ പ്രതിപാദിക്കപ്പെടുന്നു .

Open chat
Send Hi to join our psc gk group