Last updated on August 21, 2021
1.നമീബിയ ,അംഗോള എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്
16 സമാന്തര രേഖ
2.ദക്ഷിണ കൊറിയ ,ഉത്തര കൊറിയ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്
38 സമാന്തര രേഖ
3.ഫ്രാൻസ് ,ജർമനി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്
മാജിനോട് രേഖ
4.പോളണ്ട് ,ജർമനി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തിരേഖ ഏതാണ്
ഓഡർ നീസേ രേഖ
5.പൂർണമായും ദക്ഷിണാഫ്രിക്കക്കുള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ്
ലെസോത്തോ
6.ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള സംസ്ഥാനം ഏതാണ്
ഉത്തർപ്രദേശ്
7.അമേരിക്ക മെക്സിക്കോ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലൂടെ ഒഴുകുന്ന നദി ഏത്
റിയോ ഗ്രാൻഡെ
8.മൂന്നു സംസ്ഥാനങ്ങൾക്കുള്ളിൽ ആയി സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം ഏത്
പുതുച്ചേരി
9.മാർക്കറ്റ് പാറക്കൂട്ടം ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു
സ്വീഡൻ ,ഫിൻലൻഡ്
10.ഏഴു മലകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്
ജോർദാൻ
11.മൌണ്ട് എറ്റ്ന അഗ്നിപർവതം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
സിസിലി ദ്വീപ് (ഇറ്റലി)
12.മെഡിറ്ററേനിയന്റെ ദ്വീപസ്തംഭം എന്ന് വിളിക്കപ്പെടുന്ന അഗ്നിപർവതം ഏതാണ്
സ്ട്രോംബോളി
13.പ്രസിദ്ധമായ ഏകശില അയേഴ്സ് റോക്ക് സ്ഥിതി ചെയ്യുന്നത് എവിടെ
ആസ്ട്രേലിയ
14.ഇന്ത്യയുടെ പർവ്വതസംസ്ഥാനം എന്നറിയപ്പെടുന്നത് ഏത്
ഹിമാചൽ പ്രദേശ്
15.യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്
മൌണ്ട് എൽബ്രൂസ്