1.ഉത്തരധ്രുവത്തിൽ കാലുകുത്തിയ ആദ്യ വ്യക്തി ആരായിരുന്നു
റോബർട്ട് പിയറി
2.പ്രസിദ്ധമായ അസ്വാൻ ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
ഈജിപ്ത്
3.ഹിരാക്കുഡ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്
മഹാനദി
4.ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്
നാസിക് കുന്നുകൾ
5.ഭൂമധ്യരേഖയ്ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം ഏതാണ്
ചെന്നൈ
6.ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത് ഏത് ദിവസമാണ്
ജൂൺ 21
7.ഉത്തരാർധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി അനുഭവപ്പെടുന്നത് ഏത് ദിവസമാണ്
ഡിസംബർ 22
8.ഒരു ഞാറ്റുവേലയുടെ കാലയളവ് എത്രയാണ്
13 – 14 ദിവസം
9.പ്രകാശത്തിന്റെ അപവർത്തനം മുഖേന മരുഭൂമികളിലുണ്ടാകുന്ന പ്രതിഭാസം
മരീചിക
10.മാപ്പുകളെയും അതിന്റെ നിർമാണത്തെയും കുറിച്ച് പഠിക്കുന്ന പഠനശാഖ ഏത് പേരിലറിയപ്പെടുന്നു
കാർട്ടോഗ്രഫി
11.ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ഏതാണ്
ജനുവരി 3
12.ഭൂമി സൂര്യനോട് ഏറ്റവും അകലെ വരുന്ന ദിവസം ഏതാണ്
ജൂലൈ 4
13.ബ്ലൂ നൈൽ ,വൈറ്റ് നൈൽ എന്നീ നദികൾ കൂടിച്ചേരുന്നത് എവിടെ വെച്ചാണ്
ഖാർത്തും(സുഡാൻ)
14.ഉണ്ണിയേശു എന്ന വിളിപ്പേരിലറിയപ്പെടുന്ന കാലാവസ്ഥ പ്രതിഭാസം ഏതാണ്
എൽനിനോ
15.ജിയോ സ്റ്റേഷനറി ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്ന് എത്ര കിലോമീറ്റർ മുകളിലായിരിക്കും
36000 കി മി