1.നാഥുലാചുരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
സിക്കിം
2.കല്ലടയാർ ഏത് കായലിലാണ് പതിക്കുന്നത്
അഷ്ടമുടി കായൽ
3.ഇടമലയാർ പദ്ധതി ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്
പെരിയാർ
4.ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്
ലഡാക്
5.സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം എത്ര
500 സെക്കൻഡ്
6.അന്റാർട്ടിക്കയിലേക്ക് പര്യടനം നടത്തിയ ആദ്യ ഇന്ത്യക്കാരൻ ആരായിരുന്നു
ഡോ .എസ് ഇസഡ് .ഖാസിം
7.ക്ഷിപ്ര നദിക്കരയിൽ സ്ഥിതി ചെയ്യുന്ന നഗരം ഏതാണ്
ഉജ്ജയിനി
8.ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ഏതാണ്
ഭരത്പൂർ
9.എറിത്രിയൻ കടൽ എന്നറിയപ്പെടുന്ന കടൽ ഏതാണ്
ചെങ്കടൽ
10.ഏഷ്യയിലെ ഏറ്റവും വലിയ നദീജന്യദ്വീപ് ഏതാണ്
മാജുലി(ആസാം)
11.രാത്രിയും പകലും തുല്യമായിരിക്കുന്ന ഭൂമേഖല ഏതാണ്
ഭൂമധ്യരേഖ
12.കാലാവസ്ഥ മാറ്റം ഉണ്ടാകുന്നത് ഏത് അന്തരീക്ഷ പാളിയിലാണ്
ട്രോപോസ്ഫിയർ
13.ലക്ഷദ്വീപ് സമൂഹത്തിലെ ആകെ ദ്വീപുകളുടെ എണ്ണം എത്ര
36
14.കാവേരി നദിയുടെ ഏത് പോഷകനദിയാണ് കേരളത്തിൽ നിന്ന് ഉത്ഭവിക്കുന്നത്
കബനി
15.ഭൂമിയുടെ അച്ചുതണ്ട് എത്ര ഡിഗ്രി ചെരിഞ്ഞാണുള്ളത് എന്നാണ് അനുമാനിക്കപ്പെടുന്നത്
23.5 ഡിഗ്രി