Last updated on August 21, 2021
1.വൈക്കം സത്യാഗ്രഹം നടന്നത് ഏത് വർഷമായിരുന്നു
1924
2.ചരൽക്കുന്നു വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്
പത്തനംതിട്ട
3.ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം എവിടെയാണ്
പന്മന
4.കേരളത്തെക്കുറിച്ചു പരാമർശിക്കുന്ന കാളിദാസ കൃതി ഏതാണ്
രഘുവംശം
5.കേരള മാർക്സ് എന്നറിയപ്പെടുന്നത് ആരെയാണ്
കെ ദാമോദരൻ
6.കേരളത്തിലെ ആദ്യ സമ്പൂർണ ജൈവഗ്രാമം ഏതാണ്
ഉടുമ്പന്നൂർ(ഇടുക്കി)
7.തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു
പട്ടം താണുപിള്ള
8.കൊച്ചി രാജ്യത്തെ ഏക വനിതാ ഭരണാധികാരി ആരായിരുന്നു
റാണി ഗംഗാധര ലക്ഷ്മിഭായ്
9.തെക്കേ ഇന്ത്യയിലെ നളന്ദ എന്നറിയപ്പെടുന്നത് ഏത്
കാന്തളൂർ ശാല
10.കുമാരനാശാൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്
തോന്നയ്ക്കൽ
11.കേരളത്തിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായത് എവിടെയായിരുന്നു
മട്ടാഞ്ചേരി
12.തിരു – കൊച്ചിയുടെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു
ടി കെ നാരായണപിള്ള
13.ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലം എവിടെയായിരുന്നു
ചെമ്പഴന്തി
14.കേരള നിയമസഭയിലെ ആദ്യ സ്പീക്കർ ആരായിരുന്നു
കെ ശങ്കരനാരായണൻ തമ്പി
15.പുന്നപ്രവയലാർ സമരസമയത്തെ ദിവാൻ ആരായിരുന്നു
സി പി രാമസ്വാമി അയ്യർ